വോള്‍ടി സേവനത്തിന് തുടക്കമിടാന്‍ ഒരുങ്ങി എയര്‍ടെല്‍

airtel

റിലയന്‍സ് ജിയോയുടെ വഴി തന്നെ സ്വീകരിച്ച് എയര്‍ടെലും രംഗത്ത്. അടുത്തയാഴ്ചയോടെ ഡാറ്റ ഉപയോഗിച്ച് വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന വോള്‍ടി സേവനത്തിന് പ്രാരംഭ ഘട്ടമെന്നോണം മുംബൈയില്‍ എയര്‍ടെല്‍ തുടക്കമിടുകയാണ്.

അതിനോടൊപ്പം തന്നെ പുതിയ 4ജി ഓഫറുകളും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ രാജ്യത്ത് റിലയന്‍സ് ജിയോ മാത്രമാണ് 4ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും വോള്‍ടി കോള്‍ സൗകര്യം ലഭ്യമാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈയില്‍ തുടക്കമിടുന്ന എയര്‍ടെല്‍ വോള്‍ടി സേവനം താമസിയാതെ കൊല്‍ക്കത്ത, ഡല്‍ഹി ഉള്‍പടെയുള്ള മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top