ഉപഭോക്താക്കള്‍ക്ക് സൗജന്യ റീചാര്‍ജ് നല്‍കാന്‍ ഒരുങ്ങി എയര്‍ടെലും

രാജ്യത്തിലെ വരുമാനം കുറഞ്ഞ ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ടെല്‍. ഈ പദ്ധതിയിലൂടെ എയര്‍ടെല്‍ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയര്‍ടെല്‍ ഇപ്പോള്‍ കോവിഡ് കാലത്ത് ഫ്രീ ആയി നല്‍കുന്നത്.

ഇതു പ്രകാരം ഉപയോക്താക്കള്‍ക്ക് 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുള്ള ടോക്ക് ടൈമും ലഭിക്കും. ഇതിനു പുറമേ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി ആനുകൂല്യങ്ങളോടെ 79 റീചാര്‍ജ് കൂപ്പണുകളും അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ആനുകൂല്യങ്ങളും വരും ആഴ്ചകളില്‍ ലഭ്യമാക്കും. നേരത്തെ, ജിയോയും ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ചിരുന്നു.

Top