കൊച്ചിയില്‍ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ വീടുകളിലെത്തിച്ച് എയര്‍ടെല്‍ സേവനം

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ പ്രോത്സഹിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ‘സഹായ സേവനങ്ങള്‍’ വാഗ്ദാനം ചെയ്ത് എയര്‍ടെല്‍.

നഗരത്തിലെ റീട്ടെയില്‍ സ്റ്റോറുകള്‍ പലതും തുറന്നിട്ടുണ്ടെങ്കിലും സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് എയര്‍ടെല്‍ സിം കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു കൊടുക്കുകയാണ്. കൂടാതെ ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് കണക്ഷനുകളും തടസങ്ങളൊന്നും കൂടാതെ ലഭ്യമാക്കുന്നുമുണ്ട്.

വീട്ടില്‍ സേവനം ആവശ്യമുള്ളവര്‍ക്കായി പ്രത്യേക സഹായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തുന്നതില്‍ സന്തോഷമേയുള്ളുവെന്നും അത്, സിം കാര്‍ഡായാലും ബ്രോഡ്ബാന്‍ഡായാലും ഡിടിഎച്ചായാലും എല്ലാം വീട്ടിലെത്തിച്ചു തരുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍വിറ്റല്‍ പറഞ്ഞു.

സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഡെലിവറിക്കും ഇന്‍സ്റ്റലേഷനും വേണ്ട പരിശീലനം എല്ലാ എയര്‍ടെല്‍ ഫീല്‍ഡ് ടീമുകള്‍ക്കും നല്‍കിയിട്ടുണ്ട്.

എയര്‍ടെല്‍ ഡിജിറ്റല്‍ ചാനലുകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. മൊബൈല്‍/ടിവി അനായാസം റീചാര്‍ജ് ചെയ്യാം, ബില്ലുകള്‍ അടയ്ക്കാം, എവിടെ നിന്നു വേണമെങ്കിലും പുതിയ സേവനങ്ങള്‍ ആവശ്യപ്പെടാം അല്ലെങ്കില്‍ പരാതി നല്‍കാമെന്നും അദേഹം പറഞ്ഞു.

അതേസമയം, എയര്‍ടെല്‍ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായും നടപടികളെടുത്തിട്ടുണ്ട്. ‘സൂപ്പര്‍ ഹീറോസ്’ എന്ന പരിപാടിയിലേക്ക് 10 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ എന്റോള്‍ ചെയ്തു കഴിഞ്ഞെന്നും ഇവരെല്ലാം ലക്ഷങ്ങളെ കണക്റ്റഡായിരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു. നിങ്ങള്‍ക്ക് ആരെയെങ്കിലും ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനായി അല്ലെങ്കില്‍ ബില്ലുകള്‍ അടയ്ക്കുന്നതിനായി, റീചാര്‍ജ് ചെയ്യുന്നതിനായി സഹായിക്കണമെന്നുണ്ടെങ്കില്‍ സൂപ്പര്‍ ഹീറോസ് ലഭ്യമാണെന്നും വിറ്റല്‍ പറഞ്ഞു.

Top