ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി ദിനംപ്രതി അധിക ഡാറ്റ നല്‍കി എയര്‍ടെല്‍

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന നിലവില്‍ വന്നതിന് പിന്നാലെ നിരക്ക് വര്‍ധനയുടെ ആഘാതം കുറയ്ക്കാനെന്ന വണ്ണം അധിക ഡാറ്റ പ്രഖ്യാപിച്ചു. നാല് പ്ലാനുകളിലാണ് ദിവസം 500 എംബി നിരക്കില്‍ അധിക ഡാറ്റ ആനുകൂല്യം ലഭ്യമാകുക. 265, 299, 719, 839 എന്നീ പ്ലാനുകളിലാണ് കൂടുതല്‍ ഡാറ്റ ലഭിക്കുക.

265, രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് ഒരു ദിവസം ഒരു ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. പുതിയ ഓഫര്‍ അനുസരിച്ച് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. അതുപോലെ തന്നെ 299, 719 രൂപ പ്ലാനുകളില്‍ 1.5 ജിബി ലഭിച്ചിരുന്ന ഡാറ്റ 2 ജിബിയാകും. 2 ജിബി ഡാറ്റ ലഭിച്ചിരുന്ന 839 രൂപയുടെ പ്ലാനില്‍ 2.5 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും.

എയര്‍ടെല്‍ താങ്ക്‌സ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക. മേല്‍പ്പറഞ്ഞ പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ അധിക ഡാറ്റ റെഡീം ചെയ്യാനുള്ള കൂപ്പണ്‍ ലഭ്യമാകും. അതുപയോഗിച്ചാണ് 500 ഡാറ്റ നേടാന്‍ സാധിക്കുക. അതേസമയം 20 മുതല്‍ 25 ശതമാനം വരെയാണ് എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്കില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

Top