എയര്‍ടെല്ലിന്റെ 195 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു

airtel new offer

പ്രീപെയ്ഡ് റീചാര്‍ജ് ഓഫറുകളുടെ പട്ടികയിലേക്ക് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രം ലഭ്യമാകുന്ന 195 രൂപയുടെ ഈ പ്ലാനില്‍ പരിധിയില്ലാത്ത ഫോണ്‍ വിളിയും ഡേറ്റയും 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കും.

168 രൂപ, 199 രൂപ, 249 രൂപ എന്നീ പ്ലാനുകളുടെ പട്ടികയിലേക്കാണ് എയര്‍ടെല്‍ പുതിയ റീചാര്‍ജ് പ്ലാന്‍ ചേര്‍ക്കുന്നത്.
മറ്റു പ്ലാനുകളെ അപേക്ഷിച്ച് 195 രൂപയുടെ പ്ലാനില്‍ ഡേറ്റയും വോയ്‌സ്‌കോളും മാത്രമാണ് ലഭിക്കുക.

എസ്എംഎസ് ഓഫര്‍ ഉണ്ടാവില്ല. കേരളത്തിലും ഓഫര്‍ ലഭ്യമാണ്. എയര്‍ടെലിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രമേ ഈ ഓഫര്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

Top