എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ഒരുക്കി എയര്‍ടെല്‍. പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത കോള്‍, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് കാലാവധി.

എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിച്ചണ് ടേം പ്ലാന്‍ നടപ്പാക്കുന്നത്. മൈ എയര്‍ടെല്‍ ആപ്പ് വഴിയോ റീട്ടെയ്ലര്‍ വഴിയോ എസ്എംഎസ് അയച്ച് റീച്ചാര്‍ജ് ചെയ്തശേഷം ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. 18 മുതല്‍ 54 വയസ്സുവരെയുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് കവറേജ് ഒരുക്കുന്നത്.

Top