എയര്‍ടെല്‍ പ്ലാനുകള്‍ അടിമുടി പരിഷ്‌കരിച്ചു, താരിഫ് 20 രൂപ മുതല്‍ 501 രൂപ വരെ വര്‍ധനവ്

airtel new offer

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ റീചാര്‍ജ് പ്ലാനുകള്‍ അടിമുടി പരിഷ്‌കരിച്ചു. 20 രൂപ മുതല്‍ 501 രൂപ വരെയാണ് വര്‍ധന. നവംബര്‍ 26 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. മൂലധനത്തിന് മുകളില്‍ വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് കമ്പനി ഈ നിരക്ക് വര്‍ധന ഏര്‍പ്പെടുത്തിയതെന്ന്
കമ്പനി അധികൃതര്‍ അറിയിക്കുന്നു.

ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും കമ്പനി മുന്‍കാലങ്ങളില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്‌വര്‍ക്കിനും സ്‌പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നുവെന്ന് കമ്പനി പറയുന്നു. ഇന്ത്യയില്‍ 5ജി സേവനം യാഥാര്‍ത്ഥ്യമാക്കാന്‍ എയര്‍ടെലിന് ആവശ്യമായ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുതുക്കുന്നത്.

ഒരു മാസത്തേക്ക് വാലിഡിറ്റി നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഇപ്പോള്‍ 99 രൂപ നല്‍കണം. നേരത്തെയിത് 80 രൂപയായിരുന്നു. ഒരു മാസം 2ജിബി ഡാറ്റ ലഭിക്കുന്ന പാക്കിന് 149 രൂപയില്‍ നിന്ന് 179 രൂപയായി ഉയര്‍ന്നു.

Top