ഭറോസ സേവിംഗ്സ് അക്കൗണ്ട് തുടങ്ങി എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്

റോസ സേവിംഗ്സ് അക്കൗണ്ട് തുടങ്ങി എയര്‍ടെല്‍ പേയ്‌മെന്റ്സ് ബാങ്ക്. സൗകര്യപ്രദമായ ബാങ്കിങ് സേവനങ്ങള്‍ക്കൊപ്പം മനിമം ബാലന്‍സ് 500 രൂപ നിലനിര്‍ത്തുകയും മാസത്തില്‍ ഒരു ഡെബിറ്റ് ഇടപാടെങ്കിലും നടത്തുകയും ചെയ്യുന്ന ഭറോസ അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സാമ്പത്തിക ഇടപാടുകളില്‍ തഴയപ്പെടുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തികച്ചും നൂതനവും വ്യത്യസ്തവും സമകാലിക രൂപകല്‍പനയുമുള്ള ഭറോസ സേവിങ്സ് അക്കൗണ്ട് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്തൃ കേന്ദ്രീകൃതമായതിനാല്‍ ഇന്ത്യന്‍ ബാങ്കിങ് രംഗത്ത് ഉല്‍പന്നം വേറിട്ടു നില്‍ക്കുമെന്നും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഇതുവഴി ഔദ്യോഗിക ബാങ്കിങ്ങിലേക്ക് പരിചയപ്പെടുത്താനാകുമെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പേയ്മെന്റ്സ് ബാങ്കാണ് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്.

Top