സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ ഓഫറുകളുമായി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍

യര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍. 67,900 രൂപ വിലയുള്ള ഗ്യാലക്‌സി നോട്ട് 9 ഹാന്‍ഡ്‌സെറ്റ് മാസം 2999 രൂപ നിരക്കില്‍ 24 തവണകളായി അടച്ച് ഓഫറില്‍ സ്റ്റോറില്‍ നിന്ന് സ്വന്തമാക്കാം. എയര്‍ടെല്‍ വരിക്കാര്‍ക്ക് മാത്രമെ ഈ ഓഫര്‍ ലഭിക്കുകയുള്ളു.

ഗ്യാലക്‌സി നോട്ട് 9 നു പുറമേ ഏറ്റവും കുറഞ്ഞ വിലയില്‍ ഐഫോണ്‍, ഗ്യാലക്‌സി മോഡലുകള്‍, ഐവാച്ച് തുടങ്ങി ഹാന്‍ഡ്‌സെറ്റുകളെല്ലാം ഇപ്പോള്‍ എയര്‍ടെല്ലിന്റെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാണ്.

ഗ്യാലക്‌സി നോട്ട് 9 എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും സ്വന്തമാക്കുന്നവര്‍ക്ക് എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടൊപ്പം ലഭിക്കുന്നതാണ്. അണ്‍ലിമിറ്റഡ് കോള്‍, ഫ്രീ നാഷണല്‍ റോമിങ്, മാസം 100 ജിബി ഡേറ്റ തുടങ്ങിയവ ഓഫറില്‍ ഉള്‍പ്പെടുന്നു.

Top