ടെലികോം കമ്പനിയില്‍ ജിയോയുമായി നേരിട്ടു മത്സരിക്കുന്നത് ഭാരതി എയര്‍ടെല്‍ തന്നെയാണ്.
ഒട്ടനേകം പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്കായി എയര്‍ടെല്‍ ഒരുക്കിയിരിക്കുന്നത്.എന്നാല്‍ ഇതിനു പുറമെ ഓഫറുകളില്‍ പുതിയ തിരുത്തലുകളുമായാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്.
349 രൂപയുടെ പ്രീപെയ്ഡ് താരിഫ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍, എസ്റ്റിഡി കോള്‍ പ്രതി ദിനം 1ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കിയിരുന്നു.
എന്നാല്‍ തിരുത്തല്‍ പ്രകാരം അണ്‍ലിമിറ്റഡ് ഔട്ട്‌ഗോയിങ്ങ് റോമിങ്ങ് കോളുകളും, പ്രതി ദിനം 100 എസ്എംഎസും നല്‍കുന്നുണ്ട്.
അതേസമയം 399 രൂപയുടെ പ്ലാനിലെ പ്രതി ദിനം 1ജിബി 3ജി/ 4ജി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്.
കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍,എസ്റ്റിഡി കോള്‍,പ്രതി ദിനം 100എംഎംഎസ് 70 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു.4ജി ഫോണില്‍ മാത്രമേ ഓഫര്‍ ലഭ്യമാകൂ.
599 രൂപയുടെ പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് വോയിസ് പ്ലാന്‍, 100എസ്എംഎസ് പ്രതി ദിനം, 28 ദിവസം വാലിഡിറ്റി എന്നിവയാണ്.
799 രൂപയുടെ പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി അണ്‍ലിമിറ്റഡ് വോയിസ് കോളുകളും 3ജിബി ഡാറ്റ 100 എസ്എംഎസ് പ്രതി ദിനം, 28 ദിവസം വാലിഡിറ്റി എന്നിവയും നല്‍കുന്നു.
ജിയോയുടെ 309 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 1ജിബി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് എസ്എംഎസ് എന്നിവ 49 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.