ഉപഭോക്താക്കള്‍ക്കായി പുതിയ ഛോട്ടാ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

airte

യര്‍ടെല്‍ ഏറ്റവും പുതിയ ഛോട്ടാ ഓഫറുകള്‍ പ്രഖ്യാപിച്ചു. എയര്‍ടെലിന്റെ 3ജി പ്രീപെയ്ഡ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 65 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭ്യമാവുക. എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്കായി നേരത്തെ പുറത്തിറക്കിയ 49 രൂപയുടെ ഓഫറുകള്‍ക്ക് സമാനമായ ഓഫറുകളാണിത്.

65 രൂപയുടെ റീച്ചാര്‍ജില്‍ 1 ജിബിയുടെ ഡാറ്റ 28 ദിവസത്തേക്കാണ് ഉപയോഗിക്കുവാന്‍ സാധിക്കുക. എന്നാല്‍ നേരത്തെ പുറത്തിറക്കിയ 49 രൂപയുടെ റീച്ചാര്‍ജില്‍ 1 ജിബിയുടെ 4ജി 1 ദിവസത്തേക്ക് മാത്രമാണ് ലഭിച്ചിരുന്നത്. കൂടാതെ 98 രൂപയുടെ മറ്റൊരു ഓഫര്‍കൂടി പുറത്തിറക്കിയിട്ടുണ്ട്‌. 98 രൂപയുടെ റീച്ചാര്‍ജില്‍ 5 ജിബിയുടെ ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ഈ ഓഫറുകള്‍ എയര്‍ടെലിന്റെ തിരെഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്.

Top