ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യ ഗിഫ്റ്റ് കാര്‍ഡുകള്‍ ഓഫര്‍ ചെയ്ത് എയര്‍ടെല്‍

airtel

രുപത്തി മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യയുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ ഓഫര്‍ ചെയ്ത് എയര്‍ടെല്‍. 100 രൂപയുടെയോ അതില്‍ കൂടുതലോ തുകയുടെ റീചാര്‍ജ് ചെയ്താല്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 51 രൂപയുടെ ആമസോണ്‍ പേ ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും.

പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. മൈ എയര്‍ടെല്‍ ആപ്പ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ പ്ലേ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഗിഫ്റ്റ് കാര്‍ഡ് ലഭിക്കുക.

അതേസമയം, എയര്‍ടെല്‍ പുതിയ സ്വാതന്ത്രദിന ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് വഴി ബില്‍ പേയ്‌മെന്റുകളും റീചാര്‍ജും നടത്തുന്നവര്‍ക്ക് 250 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്.

Top