ലോക്ക്ഡൗണ്‍ വേളയിലും എയര്‍ടെല്‍ വരിക്കാര്‍ക്ക് 24 മണിക്കൂറിലും സേവനങ്ങള്‍ ലഭ്യമാക്കുന്നു. എയര്‍ടെല്‍ താങ്ക്സ് ആപ്പ് വീട്ടില്‍ നിന്നും ഒരു ചുവടുപോലും പുറത്തുവയ്ക്കാതെ റീചാര്‍ജ് ഉള്‍പ്പടെ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നു. പ്രീ-പെയ്ഡ് പ്ലാന്‍, ഡിടിഎച്ച് കണക്ഷന്, ഡാറ്റാ കാര്‍ഡ്, പോസ്റ്റ്-പെയ്ഡ് ബില്ലുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
മൊബൈല്‍, ഇന്റര്‍നെറ്റ്, ഡിടിഎച്ച് തുടങ്ങിയവയില്‍ നിന്നും അവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ അക്കൗണ്ട് നമ്പര്‍ എന്റര്‍ ചെയ്യുക. ഇഷ്ടമുള്ള പാക്ക് സെലക്റ്റ് ചെയ്ത് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, യുപിഐ അക്കൗണ്ട്, അമസോണ്‍ പേ അക്കൗണ്ട് തുടങ്ങിയവയിലേതെങ്കിലും ഉപയോഗിച്ച് ഓണ്‍ലൈനായി പണം അടയ്ക്കാം