എയര്‍ടെല്‍ ഓഫര്‍; 198 രൂപ റീചാര്‍ജില്‍ പ്രതിദിനം 1ജിബി ഡാറ്റ

airtel

പഭോക്താക്കള്‍ക്കായി 198 രൂപ റീചാര്‍ജിനൊപ്പം ദിവസേന 1ജിബി ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു.

28 ദിവസമാണു ഓഫറിന്റെ കാലാവധി. കോളുകള്‍ക്ക് മിനിറ്റിന് 30 പൈസ നിരക്കിലായിരിക്കും ചാര്‍ജ് ഈടാക്കുക.

എന്നാല്‍ ഈ പ്ലാനിനൊപ്പം സൗജന്യ കോള്‍ സൗകര്യം ഉണ്ടാവില്ല. അതേസമയം 198 രൂപയുടെ ഓഫര്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ എന്നാണ് വിവരം.

ഇതിന് അര്‍ഹരായ ഉപയോക്താക്കള്‍ക്ക് ‘ബെസ്റ്റ് ഓഫേഴ്‌സ് ഫോര്‍ യു’ എന്ന വിഭാഗത്തില്‍ ഓഫര്‍ കാണാന്‍ സാധിക്കും.

അതേസമയം എയര്‍ടെലിന്റെ 199 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസ കാലയളവില്‍ ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. എന്നാല്‍ 28 ദിവസത്തേക്ക് ആകെ ഒരു ജിബി ഡാറ്റയാണു ലഭിക്കുക.

Top