വിപണി കീഴടക്കുവാന്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍

airte

കൊച്ചി: എയര്‍ടെല്‍ വീണ്ടും പുതിയ ഓഫറുമായി രംഗത്തെത്തുകയാണ്. 399 രൂപയുടെ പുതിയ പ്ലാനാണ് എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രതിദിനം 1.5 ജിബി 3ജി/4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ ദിവസേന 100 എസ്എംഎസ് എന്നിവയാണ് 399 രൂപയുടെ ഓഫറിനൊപ്പം എയര്‍ടെല്‍ നല്‍കുന്നത്. ഓഫറിന്റെ വാലിഡിറ്റി 70 ദിവസമായിരിക്കും.

പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയും, രാജ്യത്തെ ഏത് നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ സംവിധാനവും, ദിവസം 100 എസ്എംഎസ് ഒപ്പം ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷനുമാണ് റിലയന്‍സ് ജിയോയുടെ 398 രൂപയുടെ ഓഫര്‍ പായ്ക്കിലുള്ളത്.

Top