എയര്‍ടെല്ലിന്റെ 199 രൂപ ഫോണ്‍ പേ റീചാര്‍ജില്‍ 25 രൂപയുടെ ക്യാഷ്ബാക്ക്

airtel

ഫ്‌ളിപ്കാര്‍ട്ടിന്റെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍ പേയിലൂടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍. 199 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജില്‍ 25 രൂപ ക്യാഷ്ബാക്ക് ഓഫറാണ് എയര്‍ടെല്‍ നല്‍കുന്നത്. മൈ എയര്‍ടെല്‍ ആപ്പിലൂടെ റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 വരെയാണ് ഓഫറിന്റെ കാലാവധി.

199 രൂപ പ്രീപെയ്ഡ് റീചാര്‍ജില്‍ 1.4 ജിബി 3ജി/4ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്കാണ് നല്‍കുന്നത്. ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലാണ് ഈ ഓഫര്‍ ലഭിക്കുക.

Top