ജിയോ ഇന്റര്‍നെറ്റ് വേഗതയെ കടത്തിവെട്ടാനൊരുങ്ങി എയര്‍ടെല്‍

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ശൃംഖലയായ ജിയോയെ കടത്തിവെട്ടാനൊരുങ്ങി എയര്‍ടെല്‍ രംഗത്ത്. ജിയോയുടെ ഏറ്റവും വലിയ പ്രത്യേകതയായ ഇന്റര്‍നെറ്റ് വേഗത്തിനെ കടത്തിവെട്ടി കുതിച്ചു ചാട്ടത്തിന് തയാറെടുക്കുകയാണ് എയര്‍ടെല്‍. ദിവസേനയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിനു ശേഷമുള്ള ഡേറ്റ ഉപയോഗത്തിന്റെ വേഗത ഉയര്‍ത്തിയാണ് എയര്‍ടെല്‍ ശ്രദ്ധ നേടുന്നത്.

ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് ആണ്. എന്നാല്‍ ഇനി മുതല്‍ എര്‍ടെലില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡാറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ് വര്‍ക്ക് വേഗം 128 കെബിപിഎസ് ആകുമെന്നാണ് കമ്പനി അറിയിക്കുന്നത്.

199, 249, 349, 448, 499, 509 എന്നീ എയര്‍ടെല്‍ പ്ലാനുകള്‍ക്കാണ് അണ്‍ലിമിറ്റഡ് ഡാറ്റാ സേവനം ലഭിക്കുന്നത്.

Top