ജിയോയെ കടത്തിവെട്ടി വീണ്ടും എയര്‍ടെല്‍; 149 രൂപയ്ക്ക് 56 ജിബി ഡാറ്റ

airtel

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ജിയോയും എയര്‍ടെലും തമ്മിലുള്ള മത്സരം ശക്തമാകുന്നു. ജിയോയുടെ ഓരോ ഓഫറിനെയും മറികടക്കുന്ന പുതിയ പ്ലാനുകളാണ് ഓരോ ദിവസവും എയര്‍ടെല്‍ അവതരിപ്പിക്കുന്നത്.

ഇത്തവണ 149 രൂപയ്ക്ക് 56 ജിബി ഡാറ്റയാണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. ഒരു മാസത്തെ പ്ലാനായ 149 രൂപയ്ക്ക് ദിവസം രണ്ട് ജിബി ഡാറ്റ നല്‍കും. 2ജി, 3ജി, 4ജി വരിക്കാര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാകും.

മറ്റു കമ്പനികളെപ്പോലെ എയര്‍ടെല്‍ വോയ്‌സ് കോളുകള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ജിയോയുടെ 149 രൂപ പ്ലാനില്‍ ദിവസം 1.5 ജിബി ഡാറ്റയാണ് നല്‍കുന്നത്. അതായത് 28 ദിവസത്തേക്ക് 42 ജിബി ഡാറ്റ.

Top