ജിയോയ്ക്ക് വെല്ലുവിളിയുയര്‍ത്തി എയര്‍ടെല്‍ ഇന്റര്‍നെറ്റ് ഡാറ്റ വര്‍ധിപ്പിക്കുന്നു

airtel

ന്യൂഡല്‍ഹി: ജിയോയെ കടത്തിവെട്ടാന്‍ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡാറ്റയില്‍ ഒരു ജിബി ഡാറ്റയാണ് എയര്‍ടെല്‍ അധികമായി നല്‍കുന്നത്. നിലവില്‍ 399 രൂപ പ്ലാനില്‍ ദിവസം 1.4 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ പ്രകാരം കോളും, 100 എസ്എംഎസും ഫ്രീയാണ്. ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡാറ്റ വരെ ലഭിക്കും.

അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ദിവസവുമാണ്. ഇത് സര്‍ക്കിള്‍ അനുസരിച്ച് മാറും. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്ന റിപ്പോര്‍ട്ടുമുണ്ട്.

Top