എച്ച്ഡി വോയിസ് കോളുകള്‍;വോള്‍ട്ട് സേവനം ലഭ്യമാക്കി ഭാരതി എയര്‍ടെല്‍

airtel

രാജ്യത്ത് പലയിടങ്ങളിലായി എയര്‍ടെല്‍ 4ജി വോള്‍ട്ട് സേവനം ആരംഭിച്ചു. ഗുജറാത്തിലാണ് ഇപ്പോള്‍ പുതിയതായി 4ജി വോള്‍ട്ട് സേവനം ആരംഭിച്ചിരിക്കുന്നത്.

4ജി വോള്‍ട്ട് സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് എച്ച്ഡി ക്വാളിറ്റിയിലുളള വോയിസ് കോളുകള്‍ വേഗത്തില്‍ വിളിക്കാന്‍ സാധിക്കും.

മൊബൈല്‍ ഉപഭോക്താക്കളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ലോകോത്തര സേവനങ്ങള്‍ക്ക് അവസരം ഒരുക്കുമെന്ന് ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മൂര്‍ത്തി ചഗന്തി പറഞ്ഞു.

മൊബൈല്‍ ഡിവൈസുകളെ ഏറ്റവും മികച്ചതാക്കാനും നൂതന സാങ്കേതിക വിദ്യകള്‍ ആസ്വദിക്കാനും വോയിസ് കോളുകള്‍ സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ, മധ്യപ്രേശ്, ഛത്തിസ്ഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ വോള്‍ട്ട് സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

4ജി/ എല്‍ടിഇ പ്രാപ്തമാക്കിയ മൊബൈലുകളില്‍ മാത്രമാണ് എടര്‍ടെല്‍ വോള്‍ട്ട് സേവനം ആരംഭിക്കുന്നത്.

സേവനം ലഭ്യമാക്കുന്നതിന് 4ജി സിം ആവശ്യമാണ്.4ജി വോള്‍ട്ടിലുളള കോളുകള്‍ക്കും ഡാറ്റകള്‍ക്കും അധിക ചാര്‍ജ്ജ് ഈടാക്കില്ല.

Top