119 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍

മികച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന എന്‍ട്രി ലെവല്‍ പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 119 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇത് മികച്ച ഡാറ്റ, എസ്എംഎസ്, അധിക ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്ന പ്ലാനാണ്.

ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് 15 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. ഇത് കൂടാതെ സൗജന്യമായി മെസേജുകളും ലഭിക്കും. ഇത് ഡാറ്റ വൗച്ചറിന് സമാനമായ പ്ലാനാണ്. ഇതിലൂടെ കോളിങ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഈ പ്ലാനിന് സ്റ്റാന്‍ഡ് എലോണ്‍ വാലിഡിറ്റിയും ഇല്ല. ഈ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോഴുള്ള ബേസ് പ്ലാനിന്റെ അതേ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പിലേക്കുള്ള ആക്‌സസും പുതിയ എയര്‍ടെല്‍ പ്ലാന്‍ നല്‍കുന്നുണ്ട്. ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഇറോസ്‌നൌ എന്നീ ചാനലുകളും ഇതിലൂടെ സൗജന്യമായി ലഭിക്കും.

 

 

Top