Airtel launches 20,000 units of Aadhaar based e-KYC solution

ന്യൂഡല്‍ഹി: ഡിജിറ്റല്‍ സിം വേരിഫിക്കേഷന്‍ സംവിധാനവുമായി എയര്‍ടെല്ലും. ആധാറുമായി ലിങ്ക് ചെയ്ത് സിം ആക്ടിവേറ്റ് ചെയ്യുന്ന പുതിയ പദ്ധതിയാണ് എയര്‍ടെല്‍ നടപ്പിലാക്കുന്നത്.

പുതിയതായി 500,000 ത്തോളം ഔട്ട്‌ലെറ്റുകളാണ് എയര്‍ടെല്‍ ഇതിനായി തുടങ്ങുന്നത്. ഇന്ത്യയിലെ ഗ്രാമങ്ങളെയാണ് പദ്ധതി പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്.

eKYC ഉപയോഗിച്ച് ഒരു ദിവസം 5000 ത്തോളം എയര്‍ടെല്‍ സിമ്മുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു. ഡിജിറ്റല്‍ വേരിഫിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

കൂടാതെ സിം എടുക്കുമ്പോഴുള്ള പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കുന്നതിനും ഡിജിറ്റല്‍ വേരിഫിക്കേഷന്‍ സഹായിക്കുന്നു.

പുതിയതായി ഒരു പോസ്‌പെയ്ഡ് സിമ്മോ പ്രീ പെയ്ഡ് സിമ്മോ എടുക്കുമ്പോള്‍ ഉപയോക്താവിന് വിരലടയാളം ഉപയോഗിച്ച് അവിടെ വെച്ചു തന്നെ സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

ആധാറിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആക്ടിവേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത്. ജിയോ തരംഗം ആഞ്ഞടിക്കുന്ന സമയത്ത് പെട്ടന്നുള്ള സിം ആക്ടിവേഷന്‍ വഴി കൂടുതല്‍ ആളുകളെ എയര്‍ടെല്ലിലേക്ക് കൊണ്ടു വരാനുള്ള നടപടിയായും ഡിജിറ്റല്‍ വേരിഫിക്കേഷനെ വിലയിരുത്താം.

Top