രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലേയ്ക്ക് 4 ജി സേവനങ്ങള്‍ ഒരുക്കി എയര്‍ടെല്‍

airtel

രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തിയിലേയ്ക്ക് ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ഒരുക്കി എയര്‍ടെല്‍.

ഇനി മുതല്‍ ഭാരതി എയര്‍ടെല്ലിന്റെ 4 ജി സേവനം ലഡാക്കിലും ലഭ്യമാകും.

അതിനാല്‍ ലഡാക്ക് മേഖലയില്‍ 4 ജി സേവനം എത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ടെലികോം ഓപ്പറേറ്ററായി ഭാരതി എയര്‍ടെല്‍ മാറും.

ഇനി മുതല്‍ കാര്‍ഗില്‍, ലേ, ദ്രാസ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ 130 ടൗണുകളിലെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന സ്പീഡില്‍ ഡാറ്റാ സേവനങ്ങള്‍ ലഭിക്കുകയും ചെയ്യും.

ലഡാക്ക് മേഖലയിലെ എയര്‍ടെല്‍ 4 ജി സേവനം പ്രാദേശികരെ മാത്രമല്ല ഈ മേഖലയിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഗുണകരമാകും.

Top