ഉപഭോക്താക്കള്‍ക്ക് ഐ.പി.എല്‍ 2018 സൗജന്യമായി കാണാന്‍ അവസരമൊരുക്കി എയര്‍ടെല്‍

.പി.എല്‍ 2018 സൗജന്യമായി കാണാന്‍ അവസരമൊരുക്കി എയര്‍ടെല്‍. എയര്‍ടെല്‍ ടിവി ആപ്പ് വഴി സൗജന്യമായി 2018 ഐ.പി.എല്‍ കാണാന്‍ സാധിക്കുന്ന ഓഫറാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. എയര്‍ടെല്‍ അവരുടെ ആപ്പില്‍ ക്രിക്കറ്റിന് മാത്രമായുള്ള പുതിയ വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ആപ്പ് ഹോട്സ്റ്റാറുമായുള്ള സഹകരണത്തോടെയായിരിക്കും പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ഐഒഎസ് എയര്‍ടെല്‍ ടിവി ആപ്പുകള്‍ വഴി ഈ സേവനം സൗജന്യമായി ആസ്വദിക്കാനും സാധിക്കും. ഈ ആപ്പില്‍ ക്രിക്കറ്റിന് മാത്രമായുള്ള വിഭാഗം ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച പതിപ്പ് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നാണ് സൂചന.

Top