പുതിയ മൂന്ന് കിടിലന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

airtel

ന്ത്യയിലെ ഉപയോക്താക്കള്‍ക്കായി മൂന്നു പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍. ഇതിനായി പ്രത്യേകം റീച്ചാര്‍ജ്ജുകള്‍ ചെയ്യണമെന്നില്ല. ഒരൊറ്റ പാക്കില്‍ തന്നെ ഇവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.

100 രൂപയ്ക്കു താഴെയാണ് ഈ പുതിയ പായ്ക്കുകള്‍. ഡേറ്റ ആനുകൂല്യങ്ങള്‍, അണ്‍ലിമിറ്റഡ് കോളുകള്‍, ഫ്രീ നാഷണല്‍ റോമിംഗ്, ഫ്രീ എസ്എംഎസ് എന്നിവ ഈ പ്ലാനുകളില്‍ വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ്, തമിഴ്‌നാട്, യുപി വെസ്റ്റ് എന്നീവിടങ്ങളിലണ് നിലവില്‍ ഈ പ്ലാനുകള്‍ ലഭ്യമാകുക. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 26.66 ടോക്‌ടൈം ലഭിക്കും. ലോക്കല്‍, എസ്റ്റിഡി, ലാന്റ്‌ലൈന്‍ എന്നീ കോളുകള്‍ക്ക് സെക്കന്‍ഡില്‍ ഒരു പൈസയാണ് ഈടാക്കുന്നത്. ഒപ്പം 100എംബി ഡേറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ ഈ പ്ലാനില്‍ നല്‍കുന്നു.

ഈ പ്ലാനില്‍ 65 രൂപയ്ക്കും ടോക്‌ടൈം നിങ്ങള്‍ക്കു ലഭിക്കുന്നു. എസ്റ്റിഡി, ലോക്കല്‍, ലാന്റ്‌ലൈന്‍ എന്നിവയ്ക്ക് ഒരു സെക്കന്‍ഡില്‍ ഒരു പൈസയാണ്. ഒപ്പം 200എംബി ഡേറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

95 രൂപയ്ക്കും ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ടോക്‌ടൈം ലഭിക്കുന്നു. 28 ദിവസത്തെ പ്ലാന്‍ വാലിഡിറ്റിയില്‍ ലോക്കല്‍, എസ്റ്റിഡി, ലാന്റ്‌ലൈന്‍ എന്നീ കോളുകള്‍ക്ക് രണ്ട് സെക്കന്‍ഡില്‍ ഒരു പൈസയാണ് ഈടാക്കുന്നത്.

Top