പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍

airte

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 23 രൂപയുടെ റീചാര്‍ജ് പായ്ക്കിന്റെ വാലിഡിറ്റി 28 ദിവസമാണ്. എയര്‍ടെല്ലിന്റെ ഈ പുതിയ റീചാര്‍ജ് എയര്‍ടെല്ലിന്റെ ‘സ്മാര്‍ട്ട് റീചാര്‍ജ്’ പോര്‍ട്ട്ഫോളിയോയുടെ കീഴില്‍ പ്ലാന്‍ വ്വൗച്ചര്‍ 23 എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ മറ്റു പ്ലാനുകളെപ്പോലെ ഇതില്‍ ഡേറ്റയോ വോയിസ് കോള്‍ ആനുകൂല്യങ്ങളോ ഇല്ല. എന്നാല്‍ ഇത് പ്രീപെയ്ഡ് അക്കൗണ്ടുകളുടെ വാലിഡിറ്റി വര്‍ധിപ്പിക്കാം.

എയര്‍ടെല്ലിന്റെ 23 രൂപ റീച്ചാര്‍ജ്ജ് പ്ലാനില്‍ ലോക്കല്‍ എസ്റ്റിഡി വോയിസ് കോളുകള്‍ക്ക് ഒരു സെക്കന്‍ഡില്‍ 2.5 പൈസയാണ് ഈടാക്കുന്നത്. എന്നാല്‍ ലോക്കല്‍ എസ്എംഎസിന് ഒരു രൂപയും നാഷണല്‍ എസ്എംഎസിന് 1.5 രൂപയും ഈടാക്കുന്നു. എയര്‍ടെല്‍.ഇന്‍ അല്ലെങ്കില്‍ മൈഎയര്‍ടെല്‍ ആപ്പ് വഴി ഈ പ്ലാന്‍ റീചാര്‍ജ്് ചെയ്യാവുന്നതാണ്.

Top