20 രാജ്യങ്ങളില്‍ ഇന്റര്‍നാഷണല്‍ റോമിംഗ് വോയ്‌സ് പാക്കുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

airtel

മൂന്ന് പുതിയ ഇന്റര്‍നാഷണല്‍ വോയ്‌സ് പാക്കുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് പാക്ക് ലഭ്യമാകുക. 196 രൂപയിലാണ് പാക്ക് ആരംഭിക്കുന്നത്. യുഎസ്, യുകെ, കാനഡ, യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നിങ്ങനെ 20 രാജ്യങ്ങളിലാണ് പാക്ക് അവതരിപ്പിക്കുക. 196, 296, 446 എന്നിവയാണ് പുതിയ പാക്കുകള്‍.

196 രൂപയുടെ പാക്കില്‍ 20 ലോക്കല്‍ ഇന്ത്യന്‍ കോള്‍ മിനിറ്റുകള്‍ ഏഴ് ദിവസത്തേക്ക് ലഭിക്കും. 296 രൂപ പാക്കില്‍ 40 ലോക്കല്‍ ഇന്ത്യന്‍ കോള്‍ മിനിറ്റുകള്‍ 30 ദിവസത്തേക്കും 446 രൂപ പാക്കില്‍ 75 ലോക്കല്‍ ഇന്ത്യന്‍ കോള്‍ മിനിറ്റുകള്‍ 90 ദിവസത്തേക്കും നല്‍കുന്നു. മൈ എയര്‍ടെല്‍ ആപ്പിലും എയര്‍ടെല്ലിന്റെ ഒഫീഷ്യല്‍ സൈറ്റിലും പാക്കുകള്‍ ലഭ്യമാണ്. ട

Top