അഞ്ച് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

airte

പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 178 രൂപ, 229 രൂപ, 344 രൂപ, 495 രൂപ, 559 രൂപ എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 178 രൂപ പ്ലാനില്‍ 1 ജിബി 3ജി/ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി റോമിംഗ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്കാണ് നല്‍കുന്നത്.

229 രൂപ പ്ലാനില്‍ 1.4 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്ക് നല്‍കുന്നു. 344 രൂപ പ്ലാനില്‍ 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്ക് നല്‍കുന്നു.

495 രൂപ പ്ലാനില്‍ 1.4 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്എംഎസ്, എന്നിവ 84 ദിവസത്തേക്ക് നല്‍കുന്നു. 559 രൂപ പ്ലാനില്‍ 1.4 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്എംഎസ് എന്നിവ 90 ദിവസത്തേക്കും നല്‍കുന്നു.

Top