പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 419 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍

airte

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുമായി എയര്‍ടെല്‍. നിലവിലുണ്ടായിരുന്ന 549 രൂപയുടെയും 799 രൂപയുടെയും പ്രീപെയ്ഡ് പദ്ധതി നിര്‍ത്തലാക്കി 419 രൂപയുടെ പുതിയ പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പദ്ധതിയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസേന 100 സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും.

419 രൂപയുടെ പ്രീപെയ്ഡ് പദ്ധതിക്ക് 75 ദിവസത്തെ കാലാവധിയാണ്. ഉപഭോക്താവിന് ഈ പദ്ധതിയിലൂടെ 1.4 ജിബി 4ജി ഡാറ്റ ലഭിക്കും. ഇത് വഴി 75 ദിവസം കൊണ്ട് 105 ജിബി ഡാറ്റ ഉപയോഗിക്കാനാകും.

Top