എയര്‍ടെല്‍ 181 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജില്‍ നല്‍കുന്നത് ദിവസേന 3ജിബി ഡാറ്റ

airtel

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ഡാറ്റാ പാക്ക് അവതരിപ്പിച്ച് എയര്‍ടെല്‍. 181 രൂപയ്ക്ക് ദിവസേന 3 ജിബി ഡാറ്റ 14 ദിവസത്തേക്കാണ് എയര്‍ടെല്‍ നല്‍കുന്നത്. ഇന്ത്യയിലാണ് പാക്ക് ലഭ്യമാകുക. 42 ജിബി ഡാറ്റയാണ് ആകെ മൊത്തം ലഭിക്കുന്നത്. ഇതോടൊപ്പം അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും ദിവസേന 100 എസ്എംഎസും പാക്കില്‍ നല്‍കുന്നുണ്ട്.

ജിയോയുടെ 198 രൂപയുടെ പാക്കിനു ഏകദേശം സമാനമായ പാക്കാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 2 ജിബി 4ജി ഡാറ്റ 28 ദിവസത്തേക്കാണ് ജിയോ നല്‍കുന്നത്. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകളും, 100 എസ്എംഎസ് എന്നിവയും പാക്കില്‍ ലഭ്യമാണ്.

Top