എയര്‍ടെല്ലിന്റെ 159 രൂപയുടെ പ്ലാനില്‍ 1 ജിബി 4ജി ഡാറ്റ 21 ദിവസത്തേക്ക്

airte

പയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 159 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ 21 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.

എയര്‍ടെല്ലിന്റെ 149 പ്രീപെയ്ഡ് പ്ലാനില്‍ 1ജിബി 3ജി/4ജി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 20 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്റെ മറ്റൊരു പ്രീപെയ്ഡ് പ്ലാനാണ് 168 രൂപയുടേത്. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ 1ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം കമ്പനി ഹലോ ട്യൂണ്‍സ് ഫ്രീ സബ്സ്‌ക്രിപ്ഷനും നല്‍കുന്നുണ്ട്. ഇത് കമ്പനിയുടെ കോളര്‍ ട്യൂണ്‍ സേവനമാണ്.

Top