499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ വമ്പന്‍ ഓഫറുമായി എയര്‍ടെല്‍

airte

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. തങ്ങളുടെ ഏറ്റവും ജനപ്രീതിയുളള പോസ്റ്റ്‌പെയ്ഡ് പ്ലാനായ 499 രൂപയുടെ പ്ലാനിലാണ് എയര്‍ടെല്‍ വമ്പന്‍ മാറ്റം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ഡേറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതാണ് എയര്‍ടെല്ലിന്റെ ഈ പുതുക്കിയ പ്ലാന്‍. പുതുക്കിയ പ്ലാനില്‍ 75ജിബി ഡേറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്.

നേരത്തെ ഇതേ പ്ലാനില്‍ 40ജിബി 3ജി/ 4ജി ഡേറ്റയായിരുന്നു. ഇതു കൂടാതെ 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്. ഈ പ്ലാനിലും ഡേറ്റ റോള്‍ ഓവര്‍ സൗകര്യവും ഉണ്ട്. അതും 500ജിബി വരെ, അതായത് ഒരു മാസം ഉപയോഗിച്ചു തീരാത്ത ഡേറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാം എന്നര്‍ത്ഥം. ഈ പ്ലാനിലും വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി ലൈബ്രറി ആക്‌സസ്, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു. തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഈ പുതുക്കിയ 499 രൂപ പ്ലാന്‍ ലഭ്യമാകുക.

Top