5ജി സ്‌പെക്ട്രം ലേലത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എയര്‍ടെല്‍

ന്യൂഡൽഹി: അടുത്ത വര്‍ഷം 5ജി സ്‌പെക്ട്രം ലേലം നടക്കുകയാണെങ്കില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിത്തല്‍. സ്‌പെക്ട്രത്തിന്റെ ഉയര്‍ന്ന വിലയും വിശ്വാസ്യയോഗ്യമായ ഇക്കോസിസ്റ്റത്തിന്റെ അഭാവവുമാണ് കമ്പനിയുടെ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

5ജി ഇക്കോസിസ്റ്റം ഇന്ത്യയില്‍ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഇതിന് പുറമെ വിലയും അധികമാണ്. എയര്‍ടെലിന് ഇത് താങ്ങാനാവില്ലെന്നും വിത്തല്‍ പ്രതികരിച്ചു. 5ജി സ്‌പെക്ട്രം സേവനങ്ങളുള്‍പ്പടെ 8644 മെഗാ ഹെര്‍ട്‌സ് ടെലികോം ഫ്രീക്വന്‍സിയില്‍ ലേലത്തിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 4.9 ലക്ഷം കോടി രൂപയാണ്.

എയര്‍ടെല്‍ മാത്രമല്ല വൊഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും സ്‌പെക്ട്രത്തിന്റെ ഉയര്‍ന്ന വിലയാണെന്ന് അഭിപ്രായപെട്ടിരുന്നു.

Top