എയര്‍ടെല്ലിന്റെ 399 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ ഇനി 40 ജിബി ഡാറ്റ

airtel

399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ നവീകരിച്ച് എയര്‍ടെല്‍. പ്ലാനില്‍ 20 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസ് എന്നിവ ഒരു മാസത്തേക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതുക്കിയ പ്ലാന്‍ പ്രകാരം 40 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോളുകള്‍ എന്നിവ ലഭ്യമാണ്. 20 ജിബി അഡീഷണല്‍ ഡാറ്റ ഒരു വര്‍ഷത്തേക്ക് ലഭ്യമാണ്. എയര്‍ടെല്ലിന്റെ ഒഫീഷ്യല്‍ സൈറ്റിലും മൈ എയര്‍ടെല്‍ ആപ്പിലും ഓഫര്‍ ലഭ്യമാണ്.

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് എയര്‍ടെല്ലിന്റെ ഈ ഓഫര്‍ ലഭ്യമാകുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 597 രൂപയുടെ ലോംഗ് വാലിഡിറ്റി പ്ലാന്‍ എയര്‍ടെല്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. 10 ജിബി 3ജി/4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ് എന്നിവ 168 ദിവസത്തേക്കാണ് എയര്‍ടെല്‍ നല്‍കിയിരുന്നത്.

Top