1500 രൂപയ്ക്ക് താഴെ എയർടെൽ എക്സ്ട്രീം, ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബറും എയർടെൽ എക്സ്ട്രീം ഫൈബറും പുതിയ ഓഫറുകളുമായി രംഗത്ത്. ഇരു കമ്പനികളും മികച്ച പ്ലാനുകൾ തന്നെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ് എന്നിവയെല്ലാം വർധിച്ച് വരുന്ന കാലത്ത് ബ്രോഡ്ബാന്റ് വ്യവസായവും വികസിക്കുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ കുത്തക നിലനിൽക്കുന്ന വയേർഡ് ബ്രോഡ്ബാന്റ് വിപണി ഈ രണ്ട് കമ്പനികളുമാണ് ഇപ്പോൾ പിടിച്ചടക്കുന്നത്.

ജിയോ ഫൈബർ 699 രൂപയ്ക്ക് നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ 60 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്നു. ജിയോ ആപ്പുകൾ ഒഴികെ മറ്റ് ഒടിടി സബ്സ്ക്രിപ്ഷനുകളൊന്നും ഈ പ്ലാൻ നൽകുന്നില്ല. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ നൽകുന്ന വേഗത സാധാരണ നിലയിലുള്ള വർക്ക് ഫ്രം ഹോം, സ്ട്രീമിങ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുന്നത് തന്നെയാണ്.

എയർടെൽ എക്സ്ട്രീമിന്റെ 799 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ 70 എംബിപിഎസ് വരെ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്നു. എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനും എയർടെൽ ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും എയർടെൽ തങ്ങളുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നു. ഇത് കൂടാതെ നിരവധി ഓഫറുകൾ രണ്ട് സേവന ദാതാക്കളും ഉപഭോക്താക്കൾക്ക് നൽകുന്നു.

Top