എയര്‍ടെല്‍ ദിവാലി ഓഫര്‍; പുതിയ 4ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ ക്യാഷ്ബാക്ക്

airtel

യര്‍ടെല്‍ ഇന്ത്യ പുതിയ ദിവാലി ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓഫര്‍ അനുസരിച്ച് പുതിയ 4ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,000 രൂപ ക്യാഷ്ബാക്ക് നല്‍കുന്നു. മൈ എയര്‍ടെല്‍ ആപ്പ് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 50 രൂപയുടെ 40 കൂപ്പണുകളായാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്.

നേരത്തെ, 419 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. 105 ജിബി ഡേറ്റ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 419 രൂപയുടെ പ്ലാനിന് 75 ദിവസത്തെ കാലാവധിയാണ് കമ്പനി നല്‍കുന്നത്. പരിധിയില്ലാതെ വോയ്സ് കോളുകളും, പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

പ്രതിദിനം 1.4 ജിബി ഡേറ്റ ലഭിക്കുന്നതാണ് 419 രൂപയുടെ പ്ലാന്‍. റിലയന്‍സ് ജിയോയ്ക്ക് സമാനമായ പ്ലാനുമുണ്ട്. മത്സരത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ 399, 448 പ്ലാനുകള്‍ക്ക് പുറമേ കുറഞ്ഞ നിരക്കിലുളള 199, 219 ഓഫറുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Top