ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനിനെ പുതുക്കി അവതരിപ്പിച്ച് എയര്‍ടെല്‍

airte

പഭോക്താക്കള്‍ക്കായി എയര്‍ടെല്‍ 649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുതുക്കി അവതരിപ്പിച്ചു. കൂടുതല്‍ ഡാറ്റാ ആനുകൂല്യം നല്‍കുന്നതായിരിക്കും പുതുക്കിയ പ്ലാന്‍. നേരത്തെ 30 ജിബി ഡാറ്റ ആയിരുന്നു നല്‍കിയിരുന്നതെങ്കില്‍ പുതിയ പ്ലാനില്‍ ആകെ 50 ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടാതെ ദിവസേനയുള്ള ഉപയോഗ പരിധി ഉണ്ടാവില്ലെന്നതും പ്രത്യേകതയാണ്.

649 രൂപയുടെ പ്ലാനിനെ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകളുകളുടെ പട്ടികയിലാണ് എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 649 രൂപയുടെ പ്ലാനിനൊപ്പം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സൗജന്യ അംഗത്വവും ലഭിക്കുന്നതാണ്. ഈ പട്ടികയിലുള്ള മറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ 399 രൂപ, 499 രൂപ, 799 രൂപ, 1,199 രൂപ എന്നീ പ്ലാനുകളാണ്.
,

Top