കഴിഞ്ഞവര്‍ഷം എയര്‍ടെല്ലിന് നഷ്ടമായത്; 5.7 കോടി ഉപഭോക്താക്കളെ

airtel

ഴിഞ്ഞവര്‍ഷം എയര്‍ടെല്ലിന് നഷ്ടമായ ഉപഭോക്താക്കളുടെ എണ്ണം പുറത്ത്. ഭാരതി എയര്‍ടെല്ലിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നഷ്ടമായത് 5.7 കോടി ഉപയോക്താക്കളെയാണ്. കമ്പനി തന്നെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്..

ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 28.42 ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. ട്രായ് കണക്കിലേക്ക് വരുമ്പോള്‍ നവംബര്‍ അവസാനം 34.1 കോടി മൊബൈല്‍ ഉപയോക്താക്കളാണ് എയര്‍ടെല്ലിനുണ്ടായിരുന്നത്.

5.7 കോടി ഉപയോക്താക്കള്‍ വിടപറഞ്ഞതോടെ ആകെ വരിക്കാരുടെ എണ്ണത്തില്‍ ജിയോയും എയര്‍ടെല്ലും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു.

4ജി ഉപയോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്ലിനു പുരോഗതിയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തിന്റെ അവസാനം 7.71 കോടി 4ജി ഉപയോക്താക്കളാണ് എയര്‍ടെല്ലിന് ഉണ്ടായിരുന്നത്. 4ജി, 3ജി, 2ജി വരിക്കാര്‍ ഉള്‍പ്പെടുന്നതാണ് എയര്‍ടെല്ലിനെങ്കില്‍ ജിയോയുടേത് 4ജി വരിക്കാര്‍ മാത്രമാണ്.

Top