ജിയോഫോണിനെ നേരിടാന്‍ ഏയര്‍ടെല്‍ പുതിയ 4ജി ഫോണുമായി എത്തുന്നു

യര്‍ടെല്‍ പുതിയ 4ജി ഫോണ്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. വിവിധ ഫോണ്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഫോണ്‍ 2500-2700 രൂപ നിരക്കില്‍ ആകും എത്തുക.

ജിയോ ഫോണ്‍ ഉയര്‍ത്തുന്ന വെല്ലു വിളികളെ നേരിടുന്നതിന് വേണ്ടിയാണ് എയര്‍ടെല്‍ ഒരുങ്ങുന്നത്. ഈയടുത്താണ് 1500 രൂപയ്ക്ക് പുതിയ ഫോണുമായി ജിയോ എത്തിയത്.

മൂന്നു വര്‍ഷം കഴിഞ്ഞ് ഫോണ്‍ തിരിച്ചു കൊടുക്കുമ്പോള്‍ ഈ തുകയും തിരിച്ചു നല്‍കും എന്നാണു ജിയോയുടെ വാഗ്ദാനം.

ഫോണിനൊപ്പം തന്നെ മികച്ച വോയ്‌സ്, ഡാറ്റ പ്ലാനുകളും പ്രതീക്ഷിക്കാവുന്നതാണ്. നാലിഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ ക്യാമറ, വോള്‍ടി, 1ജിബി റാം, മികച്ച ബാറ്ററി ദൈര്‍ഘ്യം എന്നിവയൊക്കെയാണ് ഫോണിന്റെ സവിശേഷതകളായി പറയുന്നത്.

Top