5ജി 1 ജിബിപിഎസ് ഡൗൺലോഡ് വേഗതയുമായി എയർടെൽ

5ജി ട്രയലിൽ എയർ ടെലിന് പറക്കും വേഗത. എയർടെൽ നടത്തിയ 5ജി ട്രയലിലാണ് ഫൈബർ ബ്രോഡ്ബാന്റിൽ ലഭിക്കുന്നതിന് സമാനമായ വേഗത ലഭിച്ചത്. ഗുരുഗ്രാമിൽ നടന്ന എയർടെൽ 5ജി ട്രയലിലാണ് 1 ജിബിപിഎസ് ഡൗൺലോഡ് വേഗത ലഭിച്ചത്. 3500 മെഗാഹെർട്‌സ് മിഡിൽ ബാൻഡ് സ്പെക്ട്രത്തിലാണ് ടെൽകോ പ്രവർത്തിക്കുന്നത്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് എയർടെൽ പരീക്ഷണങ്ങൾ നടത്തിയത്. മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ദില്ലി എന്നിവയുൾപ്പെടെ നാല് ഇന്ത്യൻ ടെലികോം സർക്കിളുകളിൽ എയർടെല്ലിന് പരീക്ഷണത്തിനായി സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളിൽ കമ്പനി മിഡ് സ്പെക്ട്രം പരീക്ഷിക്കും.

റിപ്പോർട്ടുകൾ അനനുസരിച്ച് ട്രയലിലൂടെ 1 ജിബിപിഎസിൽ കൂടുതൽ വേഗതയാണ് ലഭിച്ചത്. 3500 മെഗാഹെർട്സ്, 28 ജിഗാഹെർട്സ്, 700 മെഗാഹെർട്സ് എന്നിവയിൽ 5ജി ട്രയൽ സ്പെക്ട്രം എയർടെലിന് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

700 മെഗാഹെർട്സ്, 3.5 ജിഗാഹെർട്സ്, 26 ജിഗാഹെർട്സ് ബാൻഡുകളിൽ റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയ്ക്ക് സ്പെക്ട്രങ്ങൾ അനുവദിച്ചിട്ടുണ്ട്. എയർടെൽ അതിന്റെ 5ജി ട്രയലുകൾക്കായി എറിക്സൺ ജി നെറ്റ്‌വർക്ക് ഗിയറുമായിട്ടാണ് പ്രവർത്തിക്കുന്നത്.

Top