എയര്‍ടെല്‍ 419 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ദിവസേന 1.4ജിബി ഡാറ്റയും സൗജന്യ കോളുകളും

airte

യര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി 419 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. പ്ലാനില്‍ ദിവസേന 1.4 ജിബി ഡാറ്റ 75 ദിവസത്തേക്ക് നല്‍കുന്നുണ്ട്. ദിവസേന 100 എസ്എംഎസും സൗജന്യ കോളുകളും നല്‍കുന്നു. എയര്‍ടെല്‍ ടിവി ആപ്പിലും പ്ലാന്‍ ലഭ്യമാണ്.

നേരത്തെ 35, 65, 95 രൂപയുടെ മൂന്ന് പ്ലാനുകളും എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. 35 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 100 എംബി 3ജി/ 4ജി ഡാറ്റയാണ് നല്‍കിയിരുന്നത്. 65 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 200 എംബി 3ജി/4ജി ഡാറ്റയും 95 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് 500എംബി 3ജി/4ജി ഡാറ്റയുമാണ് നല്‍കുന്നത്.

Top