എയര്‍ടെല്ലിന്റെ 119 രൂപ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 2 ജിബി ഡാറ്റയും

airtel

യര്‍ടെല്‍ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 300 എസ്എംഎസ് എന്നിവയാണ് പ്ലാനില്‍ നല്‍കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഓഫര്‍ നല്‍കുന്നത്. ജിയോയുടെ 99 രൂപ പ്ലാനിനോട് സമാനമായ പ്ലാനാണ് ഇതും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റിയും.

എയര്‍ടെല്‍ നേരത്തെ 129 രൂപയുടെ പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിരുന്നു. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത്.

Top