airshow crash Pilot dead

അറ്റ്‌ലാന്റ: എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം.
അറ്റ്‌ലാന്റയില്‍ ഡെക്കാല്‍ബ് പീച്ചട്രീ എയര്‍പോര്‍ട്ടിലാണ് നെയിബര്‍ ഡെ ഓപ്പണ്‍ ഹൗസ് എയര്‍ഷോയ്ക്കിടെ ബയോപ്ലേയ്ന്‍ തകര്‍ന്നു വീണ് വിദേശിയായ പൈലറ്റ് കൊല്ലപ്പെട്ടത്.

ആകാശത്ത് വച്ച് നടത്തുന്ന ഏരിയല്‍ അക്രോബാറ്റ് സ്റ്റണ്ടിനിടെയാണ് അപകടമുണ്ടായത്.

അപകടം നടക്കുന്നതിനിടെ ബയോപ്ലെയിനില്‍ ഉണ്ടായിരുന്ന ഏക വിദേശ പൈലറ്റായിരുന്നു ഇയാള്‍. ഇന്നലെ വൈകുന്നേരം 5മണിയോടെയായിരുന്നു അപകടം നടന്നത്.

തങ്ങള്‍ 30 വര്‍ഷമായി നടത്തുന്ന എയര്‍ഷോയ്ക്കിടെ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു അപകടമുണ്ടായതെന്ന് ഡെക്കാല്‍ബ് വക്താവ് അറിയിച്ചു.

മറ്റ് ഗുരുതര അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വക്താക്കള്‍ അറിയിച്ചു. അതീവ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടും എങ്ങനെ ഇതുപോലൊരു അപകടമുണ്ടായതെന്ന കാരണം അന്വേഷിക്കുകയാണ് വിമാനത്താവള അധികൃതര്‍.

Top