വിമാനത്താവള കൈമാറ്റം; കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്ക് സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല.

സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിന് സെപ്റ്റംബര്‍ 15ലേക്ക് മാറ്റി. സെപ്റ്റംബര്‍ ഒന്‍പതിന് മുന്‍പ് സര്‍ക്കാരിന്റെ വാദങ്ങള്‍ ബോധിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Top