ടയര്‍ പൊട്ടിത്തെറിച്ചു; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി

ജയ്പൂര്‍: ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ജയ്പൂര്‍ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിലെ 189 യാത്രക്കാരും സുരക്ഷിതരാണ്.

വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെയാണ് തകരാറുണ്ടായതെന്നാണ് സംശയിക്കുന്നതെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിച്ചു. എടിസിയുടെ നിര്‍ദേശ പ്രകാരമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.

നിലത്തിറക്കിയ ശേഷം വിമാനത്തിന്റെ തകരാര്‍ പരിശോധിച്ചു. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറ്കകിയിരുന്നു.

Top