ശബരിമല വിമാനത്താവളം; പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് റവന്യൂ മന്ത്രി അറിയാതെയെന്ന്

chandrasekharan

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് റവന്യൂ മന്ത്രി അറിയാതെയെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റവന്യൂ മന്ത്രിക്കോ ഓഫീസിനോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിന്റെ സ്ഥലം കണ്ടുപിടിച്ചത് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലാണെങ്കില്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തുന്നത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ.ഡി.സി യാണ്. അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബെര്‍ഗര്‍ ആണ് വിമാനത്താവള നിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്റ്. വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസുമാണ്.

Top