നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് അപകടം; രണ്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

നേപ്പാളിലെ ലുക്ല വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹെലികോപ്ടറിലിടിച്ചായിരുന്നു ചെറുവിമാനം തകര്‍ന്നത്.

ഞായറാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടമുണ്ടായത്. വിമാനത്തിന്റെ സഹപൈലറ്റ് സുനില്‍ ദുന്‍ഗാണയും എസ്ഐ രാം ബാഹദൂറുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി.

Top