യാത്രക്കാരന്റെ ബാഗിലെ വസ്തുവില്‍ സംശയം; എയര്‍പോര്‍ട്ട് അടച്ചിട്ടു

ബെര്‍ലിന്‍: യാത്രക്കാരന്റെ ബാഗ് പരിശോധിക്കുന്നതിനിടെ സ്‌കോണ്‍ഫെല്‍ഡ് എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയമായ രംഗങ്ങള്‍ മൂലം യാത്രക്കാര്‍ വലഞ്ഞു. അല്‍പ്പനേരത്തേക്ക് സ്‌കോണ്‍ഫെല്‍ഡ് എയര്‍പോര്‍ട്ട് അടച്ചിടുകയും ചെയ്തു. യാത്രക്കാരന്റെ ബാഗ് എക്‌സ് റേ സ്‌കാനിംഗിലൂടെയായിരുന്നു പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ബാഗിനകത്ത് പ്രത്യേക തരം ഉപകരണങ്ങള്‍ കണ്ടെത്തിയത്. ആയുധങ്ങളാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാര്‍ ഉടന്‍ തന്നെ സുരക്ഷയുടെ ഭാഗമായി എയര്‍പോര്‍ട്ട് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

ജീവനക്കാര്‍ വിവരമറിയിച്ചതോടെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. തുടര്‍ന്ന് ലൗഡ്‌സ്പീക്കറിലൂടെ യാത്രക്കാരനോട് ബാഗിനകത്തുള്ള ഉപകരണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ യാത്രക്കാരനുമായില്ല. ഇതിന് ശേഷമാണ് ഉപകരണങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ ബാംബ് സ്‌ക്വാഡ് തീരുമാനിച്ചത്. തുടര്‍ന്ന് നേരിട്ട് നടത്തിയ പരിശോധനയിലാണ് അബദ്ധം പറ്റിയതായി ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും മനസ്സിലാക്കിയത്. സെക്‌സ് ടോയ്‌സായിരുന്നു യാത്രക്കാരന്‍ തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്നത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് തുറക്കുകയും ചെയ്തു.

Top