തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്ന് കിലോ മയക്കുമരുന്ന് പിടികൂടി

drug-seized

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. കാര്‍ഗോ സര്‍വ്വീസ് വഴി ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിക്കവെ മൂന്ന് കിലോയോളം മയക്കുമരുന്നാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.

പച്ചക്കറികളുടെ കൂടെ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തിനെ തുടര്‍ന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് രാസപരിശോധനക്ക് അയക്കാനുള്ള നടപടി കസ്റ്റംസ് സ്വീകരിച്ചു. ബ്രൗണ്‍ഷുഗറാണ് പിടികൂടിയതെന്ന് സംശയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.

Top