airport at erumeli-pinaray vijayan

ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സ്ഥലം കണ്ടെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ജഗപതി രാജുവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തുവെന്നും പിണറായി പറഞ്ഞു.

സ്ഥലം തീരുമാനിച്ചാല്‍ എന്‍ഒസി നല്‍കാമെന്ന് വ്യോമയാനമന്ത്രി അറിയിച്ചുവെന്നും,കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമായിരിക്കും ഇതു സംബന്ധിച്ച് കൂടുതല്‍ മുന്നോട്ട് പോവുകയെന്നും പറഞ്ഞ മുഖ്യമന്ത്രി ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥലം സംബന്ധിച്ച കാര്യം ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും. വിമാനത്താവളം സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്കായി ബേക്കലിലും ഇടുക്കിയിലും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങാന്‍ എയര്‍ സ്ട്രിപ് വേണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി

Top